ചെല്ലക്കാട് : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയലിൽ കരാർ കമ്പനി അധികം വന്ന മണ്ണും കല്ലും കോൺക്രീറ്റ് അവശിഷ്ടങ്ങളും നിക്ഷേപിച്ച് വയൽ ഇപ്പോൾ മലയായി മാറി. ഇതിനുള്ളിൽ കാടും പടലും വൃക്ഷങ്ങളും വളർന്ന് വനമായി തീർന്ന് ജീവികളുടെ താവളമായി മാറി. ഇവിടുത്തെ കാടും പടലും തെളിച്ച് നൽകണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ വില കൊടുത്തു വാങ്ങിയ ഭൂമിയാണ് ഉപയോഗ ശൂന്യമായി ജനങ്ങൾക്ക് ബുദ്ധിമുട്ട് ആയി തീർന്നിരിക്കുന്നത്. സ്‌ഥലം വിട്ടു നൽകിയാൽ സംരക്ഷിക്കാം എന്ന് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അറിയിച്ചിരുന്നു എങ്കിലും കെഎസ്റ്റിപി തയാറായില്ല. എല്ലാ വാതിലുകളും അടഞ്ഞപ്പോൾ പ്രദേശ വാസികളും ജനപ്രതിനിധികളും തൊഴിലുറപ്പ് അംഗങ്ങളും ചേർന്ന് കാട് തെളിച്ചു വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. പ്രമോദ് മന്ദമരുതി, റോയ് മാത്യു, ക്യാപ്റ്റൻ ടിനോ കെ തോമസ്, എബ്രഹാം മാത്യു, വർഗീസ് മാത്യു എന്നിവർ നേതൃത്വം നൽകി.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ ചേർന്ന് കാട് തെളിച്ച് വൃത്തിയാക്കി
RECENT NEWS
Advertisment