റാന്നി: ശബരിമല തീർത്ഥാടകർ ഏറെ എത്തിയതോടെ രാമപുരം ക്ഷേത്രത്തിൽ തിരക്കേറി. കഴിഞ്ഞ 15 ദിവസങ്ങളായി എല്ലാ ദിവസവും ഇവിടെ ഭക്തരുടെ തിരക്ക് കൂടുതലാണ്. എന്നാൽ തീർത്ഥാടകരുടെ വരവിന് അനുസരിച്ച് ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് ഭക്തര്‍ പറയുന്നത്. റാന്നി ടൗണിലെ പ്രധാന ഇടത്താവളമായ രാമപുരം മഹാവിഷ്ണു ക്ഷേത്രം. എ.എൽഎ ഫണ്ടിൽ നിർമിച്ച മൂന്ന് ബാത്ത് റൂമുകളാണ് ഈ വിശ്രമ കേന്ദ്രത്തിലുള്ളത്. ക്ഷേത്രത്തിൻ്റെ മുൻ ഭാഗത്ത് ഉള്ള പമ്പാനദിയിലെ കടവുകളിലാണ് മുൻപ് തീർഥാടകർ കുളിച്ചിരുന്നത്. ഇപ്പോൾ അവിടെ പുതിയ പാലം വന്നതോടെ കടവിൽ ഇറങ്ങാൻ കഴിയാത്ത നിലയാണ്. ക്ഷേത്രത്തിൻ്റെ പിന്നിലെ കടവിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ അവിടെ ഇപ്പോൾ ഇറങ്ങാനാകുന്നില്ല. ഇതോടെ തീർഥാടകർ അമ്പലത്തിൽ തന്നെ കുളിയും തുടങ്ങിയത് സൗകര്യക്കുറവാക്കിയിട്ടുണ്ട്.
മകരവിളക്കിനായി നട തുറന്നതോടെ ശബരിമലയിൽ തീർഥാടക തിരക്കുവർധിച്ചു. ഇതോടെ ഇവിടെയും തിരക്ക് കൂടിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിന്നുള്ളവർ വർഷങ്ങളായി രാമപുരം ക്ഷേത്രത്തിൽ വിരിവയ്ക്കാനെത്തുന്നുണ്ട്. വാഹനങ്ങളിലും നടന്നും എത്തുന്നവരാണിവർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇവിടെ നിർമിച്ചിട്ടുള്ള ഓഡിറ്റോറിയത്തിലാണ് തീർഥാടകർ വിശ്രമിക്കുന്നത്. അവർക്കു വിശ്രമിക്കാനും ഉറങ്ങാനും റാന്നി പഞ്ചായത്ത് ലഭ്യമാക്കിയ പായ മാത്രമാണുള്ളത്. മഴ പെയ്‌താൽ മേൽക്കൂരയിലെ വെള്ളം ഉള്ളിലെത്തും പിന്നീട് വിരി വയ്ക്കാനാകില്ല. തീർഥാടകർക്കു സുരക്ഷിതമായി ഇവിടെ കിടക്കാനും കഴിയില്ല. തിരക്കായതോടെ മൊബൈൽ ഫോണുകൾ മോഷണം പോകുന്നത് പതിവായി. കഴിഞ്ഞ ദിവസം രാവിലെയും ഫോൺ നഷ്‌ടപ്പെട്ടു. മുൻപ് തീർഥാടന കാലത്ത് സ്പെഷൽ പോലീസിൻ്റെ സേവനം ക്ഷേത്രത്തിൽ ലഭിച്ചിരുന്നു. ഇത്തവണ അതുണ്ടായിട്ടില്ലന്നാണ് ഭക്തർപറയുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033