റാന്നി: ദിനംപ്രതി കടുവ ഇറങ്ങി പ്രശ്നം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നാട്ടിലിറങ്ങുന്ന വന്യജീവികളെ കണ്ടാലുടൻ വെടിവെക്കാനുള്ള നിർദ്ദേശം നൽകണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു. വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന അക്രമങ്ങൾ സ്ഥിരം പതിവായിട്ടും അതിനെ ഫലപ്രദമായി പ്രതിരോധിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കേണ്ട സർക്കാർ പുലർത്തുന്ന നിസ്സംഗത കുറ്റകരമായ അനാസ്ഥയാണ്.
നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് ജനങ്ങൾ ഭയവിഹ്വലരായി കഴിയുകയാണ്. ഇത്രയും കാലമായിട്ടും ഇതിനുവേണ്ടി ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ജനങ്ങളുടെ പ്രതിഷേധത്തെയും അതിനുവേണ്ടി ഉയരുന്ന മുറവിളികളെയും അപഹസിക്കാനാണ് വനം മന്ത്രിയും സർക്കാരും ശ്രമിക്കുന്നത്. കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ജനങ്ങളും മാധവ് ഗാഡ്ഗിലിനെ പോലെയുള്ള പ്രമുഖരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കടുവ ഇറങ്ങിയ റെജി ജോണിന്റെയും ഇന്നലെ കടുവ ആടിനെ പിടിച്ചു കൊണ്ടു പോയ വി. ടി. സദാനന്ദന്റെയും വീടുകൾ ജോസഫ് എം. പുതുശ്ശേരി സന്ദര്‍ശിച്ചു. അദ്ദേഹത്തോടൊപ്പം കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാജൻ മാത്യു, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി, രഘു വേങ്ങാട്ടൂർ എന്നിവരും ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033