Thursday, April 17, 2025 7:33 pm

ആശവർക്കർമാർ കേരള സമൂഹത്തിൻ്റെ ; ഐ എൻ ടി യു സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളീയ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് സ്വജീവൻ മറന്നും ജോലി ചെയ്യുന്ന ആശ വർക്കർമാരെ മറന്ന് ഒരു ഭരണകൂടത്തിനും നിൽക്കാൻ കഴിയില്ലെന്ന് ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം പി കെ ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരത്തിന് ധർമ്മിക പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ഐ എൻ ടി യു സി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന ധർണ്ണ പത്തനംതിട്ട നഗരസഭക്കു മുന്നിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യവും സമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തേണ്ട ഗവൺമെൻ്റ് ആശ വർക്കർമാരുടെ സമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നത് കേരളത്തോടുള്ള നീതികേടാണ്. ഇതിനെതിരെ ശക്തമായി കേരള സമൂഹം പ്രതികരിക്കുമെന്നും പി കെ ഗോപി പറഞ്ഞു. ഐ എൻ ടി യു സി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് നാസർ തോണ്ട മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ ജാസിം കുട്ടി, ഡി സി സി ജനറൽ സെക്രട്ടറി സിന്ധു അനിൽ, ഐ എൻ ടി യു സി ആറൻമുള നിയോജക മണ്ഡലം പ്രസിഡൻ്റ് അജിത് മണ്ണിൽ, എ ഫറൂഖ്, സി കെ അർജുനൻ, മേഴ്സി വർഗ്ഗീസ്, അബ്ദുൾ ഷുക്കൂർ, രാധമണി സോമരാജൻ, ഷാജി കിഴക്കേ പറമ്പിൽ ഷൈജു, മസൂദ് കെ എ ജോൺ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് സ്വത്തുക്കൾ : തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നത്...

0
തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്...

ഓപ്പറേഷന്‍ ഡി-ഹണ്ട് : 123 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍...

പടക്ക മാലിന്യം കനാലില്‍ തള്ളി ; 12500 രൂപ പിഴ ഈടാക്കി കോർപറേഷൻ ഹെൽത്ത്...

0
കൊച്ചി : വിഷു ദിനത്തില്‍ കൊച്ചി തേവര പേരണ്ടൂര്‍ കനാലില്‍ പ്ലാസ്റ്റിക്...

ഓർമ്മകൾ ഉറങ്ങുന്ന കോന്നി നാരായണപുരം ചന്ത

0
കോന്നി : മലയോരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ കോന്നി നാരായണപുരം ചന്തക്ക്...