തിരുവനന്തപുരം : ആശാവർക്കേഴ്സിന്റെ സമരം മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. ആശവർക്കേഴ്സ് നാളെ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാനാണ് സർക്കാർ നീക്കം. ഉപരോധം പ്രഖ്യാപിച്ച മറ്റന്നാൾ പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിന് പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ ആശാവർക്കേഴ്സും പങ്കെടുക്കണമെന്നാണ് നിർദേശം. ഉപരോധദിവസം തന്നെ പരിശീലനം വെച്ചിരിക്കുന്നത് ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് കെഎഎച്ഡബ്ല്യുഎ ആരോപിച്ചു. കൊല്ലത്തും ആലപ്പുഴയിലും തിങ്കളാഴ്ചയാണ് പരിശീലനപരിപാടി നടത്തുന്നത്. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ തുടർച്ചയായാണ് ആശാ പ്രവർത്തകർ നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1