Wednesday, July 2, 2025 7:13 pm

അഷ്ടമുടി കക്കയുടെ ഉൽപാദനം കുറയുന്നു ; പുനരുജ്ജീവന പദ്ധതിയുമായി സിഎംഎഫ്ആർഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൂവൻ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടികായലിലെ കക്കയുടെ ഉൽപാദനം ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കക്ക ഉൽപാദനത്തിൽ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലിൽ 30 ലക്ഷം കക്ക വിത്തുകൾ നിക്ഷേപിച്ചു. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉൽപാദിപ്പിച്ച വിത്തുകളാണ് കായലിൽ രണ്ടിടത്തായി നിക്ഷേപിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. സുസ്ഥിരമായ രീതിയിൽ കായലിൽ കക്കയുടെ ലഭ്യത പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്കും വിദേശ കയറ്റുമതി വ്യാപാരത്തിനും ഗുണകരമാകുന്നതാണ് പദ്ധതി. ബിഷപ്പ് തുരുത്ത്, വളം അൻസിൽ തുരുത്ത് എന്നിവിടങ്ങിലാണ് വിത്തുകൾ നിക്ഷേപിച്ചത്. ഒരു വർഷം നീണ്ടു നിന്ന ഗവേഷണത്തിലൂടെ സിഎംഎഫ്ആർഐ പൂവൻ കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് പുനരുജ്ജീവന പദ്ധതിക്ക് വഴിയൊരുക്കിയത്.

സാമ്പത്തിക-പാരിസ്ഥിതിക പ്രാധാന്യമുള്ള അഷ്ടമുടി കായലിലെ അമൂല്യ സമ്പത്താണ് ഈ കക്ക. എന്നാൽ കുറച്ചു വർഷങ്ങളായി ഇവയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു വരികയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാണിത്. സിഎംഎഫ്ആർഐയുടെ കണക്കുകൾ പ്രകാരം, 1990 കളുടെ തുടക്കത്തിൽ ഈ കക്കയുടെ വാർഷിക ലഭ്യത 10,000 ടൺ ഉണ്ടായിരുന്നത് സമീപകാലത്ത് ആയിരം ടണ്ണിൽ താഴെയായി കുത്തനെ കുറഞ്ഞിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം, തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ എന്നിവയാകാം കക്ക കുറയാനുള്ള കാരണങ്ങളെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വിപണികളിൽ ആവശ്യക്കാരേറുന്നതിനാൽ മികച്ച കയറ്റുമതി സാധ്യതയുള്ളതാണ് അഷ്ടമുടി കക്ക. കല്ലുമ്മക്കായ വിത്തുൽപാദനത്തിനുള്ള ഹാച്ചറി സംവിധാനവും ഫിഷറീസ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു. സുസ്ഥിര മത്സ്യകൃഷി രീതികൾ വർധിപ്പിക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുകയുമാണ് ഹാച്ചറിയുടെ ലക്ഷ്യം. കല്ലുമ്മക്കായ വിത്തുകൾ കർഷകർക്ക് കൈമാറി. സിഎംഎഫ്ആർഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി സന്തോഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ എം കെ അനിൽ, ഡോ ഇമെൽഡ ജോസഫ്, ജോയിന്റ് ഫിഷറീസ് ഡയറക്ടർ എച്ച് സാലിം, ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടർ രമേഷ് ശശിധരൻ, സിഎംഎഫ്ആർഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കെ കെ അപ്പുകുട്ടൻ, ഡോ പി ഗോമതി എന്നിവർ സംസാരിച്ചു. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, കർഷകർ എന്നിവർ സംബന്ധിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ...

0
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി....

പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണം ; കോണ്‍ഗ്രസ് പരാതി നല്‍കി

0
പന്തളം: പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുപത്തിയാറാം വാർഡ്...

ഹാർമൻ കമ്പനിയുടെ 4500 രൂപ വിലയുള്ള ഹെഡ്സെറ്റിന് തകരാർ – 19500 രൂപ നൽകുവാൻ...

0
തൃശൂർ : 4500 രൂപയുടെ ഹെഡ്സെറ്റിന് തകരാർ, 19500 രൂപ നൽകുവാൻ...