ഹരിപ്പാട് : മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയില്‍നിന്ന് പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കിയില്ല. എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട ഹരിപ്പാട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ നിസാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കിടപ്പുരോഗിയെ ചികിത്സിക്കാന്‍ എത്തിയ ഹോംനഴ്‌സ് സ്വര്‍ണവും പണവും മൊെബെലും കവര്‍ന്ന കേസില്‍ പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയായ മണ്ണാറശാല തുലാംപറമ്പ് വടക്ക് ആയിശേരില്‍ സാവിത്രിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ അറസ്റ്റ് ചെയ്ത സമയത്ത് 40,000 രൂപ പോലീസ് കണ്ടെടുത്തിരുന്നു. ഈ തുക വീടിന്‍റെ ആധാരം പണിയപ്പെടുത്തി വാങ്ങിയതാണെന്ന് പോലീസില്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകളില്‍ 2,000 രൂപ മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. സാവിത്രിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇതേപ്പറ്റി പരാതി പറഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.