ഹാങ്ചൗ : 2023 ഏഷ്യന്‍ ഗെയിംസിന്റെ 11ആം ദിനം ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീണ്‍ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. കൊറിയയുടെ സോ ചെവോണ്‍ – ജൂ ജഹൂണ്‍ സഖ്യത്തെ 159-158 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യന്‍ സഖ്യം സ്വർണമണിഞ്ഞത്. ഇതോടെ 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുമായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുന്നു.
അമ്പെയ്ത്ത് മിക്‌സഡില്‍ സ്വര്‍ണം നേടി ഇന്ത്യ
RECENT NEWS
Advertisment