നിലമ്പൂർ: നിലമ്പൂരിൽ ഹെറോയിനുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. 28കാരനായ നസെദ് അലി എന്നയാളാണ് 11.8 ഗ്രാം ഹെറോയിനുമായി പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ചില്ലറ കച്ചവടം നടത്തിവരികയായിരുന്നു പ്രതി. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും നിലമ്പൂർ റേഞ്ച് സംഘവും മലപ്പുറം ഇന്റലിജിൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ മലപ്പുറം എക്സൈസ് ഇന്റ്ലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ എക്സൈസ് ഇൻസ്പെക്‌ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ അനിഷ്.കെ.എ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അരുൺകുമാർ.കെ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.ഇ, വിപിൻ, ഷംനാസ്.സി.ടി, അഖിൽദാസ്.ഇ, എബിൻസണ്ണി.കെ, രാജേഷ്.എം എന്നിവർ ഉണ്ടായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ ആലുവയിൽ വിൽപനയ്ക്ക് കടത്തിക്കൊണ്ടുവന്ന 2 കിലോഗ്രാമിലധികം കഞ്ചാവുമായി തൃക്കാക്കര സ്വദേശി പ്രസന്നൻ എന്നയാൾ പിടിയിലായി. ഒഡീഷയിൽ നിന്നും നേരിട്ട് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. എറണാകുളം സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഒ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫീസർ സി.പി.ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.