തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയേക്കും. ഏപ്രിൽ അവസാനവും മേയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും തെരഞ്ഞെടുപ്പ്. കേരളം ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സുരക്ഷാമാർഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചുമുള്ള ധാരണ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇതിനോടകം ഉണ്ടായിട്ടുണ്ട്.
തീയതി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഇതിനായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി ചർച്ചനടത്തും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അടുത്തയാഴ്ച സംസ്ഥാനത്ത് എത്തും.