പത്തനംതിട്ട : എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിന്റെ പ്രതിമാസ പ്രവര്‍ത്തി പുരോഗതി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കൃത്യമായി തയാറാക്കി സമര്‍പ്പിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്‌മെന്റ് സകീം (എഡിഎസ്), നാച്ചുറല്‍ കാലാമിറ്റി റിലീഫ് ഫണ്ട് (എന്‍സിആര്‍എഫ്) എന്നിവയിലുള്‍പ്പെടുത്തി റാന്നി മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധികാരികമായ വിവരങ്ങളാണ് റിവ്യൂ റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. പദ്ധതി നടത്തിപ്പില്‍ അനാവശ്യമായി വരുന്ന കാലതാമസം ഒഴിവാക്കാനും അപാകതകള്‍ കണ്ടെത്തി ന്യൂനതകള്‍ പരിഹരിക്കാനും പ്രതിമാസ റിപ്പോര്‍ട്ടിന്റെ അവലോകനം സഹായിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ലളിതമായി പരിഹാരം കാണാനാവുന്ന പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ തന്നെ പരിഹരിക്കണം.
മണ്ഡലത്തില്‍ നിര്‍മാണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുള്ള റോഡുകള്‍ക്ക് എത്രയും വേഗം സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. അമ്പലംപടി-അങ്കണവാടി റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണം, സാങ്കേതിക തടസങ്ങള്‍ നീക്കി എത്രയും വേഗം ആരംഭിക്കണം. പ്രകൃതിദുരന്ത ദുരിതാശ്വാസ ഫണ്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നതിന് റാന്നി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ എംഎല്‍എ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിസി (ജനറല്‍) കെ.ഇ വിനോദ്കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.