Friday, July 4, 2025 1:14 pm

ക്വട്ടേഷന്‍ കൊടുത്ത് മകനെ കൊലപ്പെടുത്തി; മകന്‍റെ സഹപാഠിയും പിതാവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സ്വത്ത് വീതം വച്ച്‌ നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥിരമായി അച്ഛനമ്മമാരെ ഉപദ്രവിച്ചിരുന്ന മകനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ ബി.വി കേശവ(50) ആണ് മൂത്തമകന്‍ കൗശല്‍ പ്രസാദിനെ കൊലപ്പെടുത്തിയതിന് പിടിയിലായത്.

ഐ.ടി ജീവനക്കാരനായ കൗശല്‍ നിരന്തരം സ്വത്ത് ആവശ്യപ്പെട്ട് അച്ഛനമ്മമാരെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ കേശവയുടെ ഇളയ മകന്റെ സഹപാഠിയായ നവീന്‍ കുമാറിനെ കണ്ട കേശവ മൂത്ത മകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി. മൂന്ന് ലക്ഷം രൂപയ്‌ക്കായിരുന്നു കൊലപാതകത്തിന് നവീന്‍ സമ്മതിച്ചത്. ഇതില്‍ ഒരുലക്ഷം രൂപ കേശവ ഇയാള്‍ക്ക് കൈമാറി.

ജനുവരി 10ന് മുന്‍പരിചയം ഉപയോഗിച്ച്‌ കൗശലിനെ തന്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയ നവീന്‍ കുമാര്‍ ബംഗളൂരു നഗരത്തിലെ എലേമല തടാകക്കരയില്‍ കൊണ്ടുപോയി കൗശലിന് മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്‍കി. ബോധരഹിതനായ കൗശലിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ അറുത്ത് ചാക്കുകളിലാക്കി തടാകത്തില്‍ ഉപേക്ഷിച്ചു.

സംഭവശേഷം ജനുവരി 12ന് കേശവ പോലീസില്‍ മകനെ കാണുന്നില്ലെന്ന് കാട്ടി പരാതി നല്‍കി. ഫോണ്‍ ഇളയമകനെ ഏല്‍പ്പിച്ചശേഷമാണ് പോയതെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കൗശല്‍ പ്രസാദ് കാറില്‍ കയറി പോയതായി കണ്ടെത്തി. കാറിന്‍റെ ഉടമയായ നവീന്‍ കുമാറിനെ പിടികൂടിയതോടെ ക്വട്ടേഷന്‍ കഥയുടെ ചുരുളഴിഞ്ഞു.തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്‌റ്റുചെയ്‌തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ

0
പത്തനംതിട്ട : ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട...

ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി...

മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തിരമായി സുരക്ഷാ പരിശോധന നടത്താൻ...

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ...

സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദു : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന...