Monday, July 7, 2025 10:29 pm

ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി അസി. കളക്ടർ മരിച്ചു , ആശുപത്രിക്കെതിരെ കുടുംബം

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: രാജസ്ഥാനിലെ അസിസ്റ്റന്റ് കളക്ടർ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. അഹമ്മദാബാദിൽ ചികിത്സയിലിരിക്കെയാണ് രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ആർഎഎസ്) ഓഫീസർ പ്രിയങ്ക ബിഷ്‌ണോയി മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ജോധ്പൂരിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ അപാകതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവ് നൽകി. 2016 ബാച്ച് ഉദ്യോഗസ്ഥനും ബിക്കാനീർ സ്വദേശിയുമായ ബിഷ്‌ണോയി (33) രണ്ടാഴ്ച മുമ്പ് ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർന്ന് ആരോ​ഗ്യ നില വഷളായി അഹമ്മദാബാ​ദിലേക്ക് മാറ്റിയിരുന്നു.

ചികിത്സയിൽ പിശകുകൾ സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ജോധ്പൂരിലെ സമ്പൂർണാനന്ദ് മെഡിക്കൽ കോളേജ് (എസ്എൻഎംസി) പ്രിൻസിപ്പൽ ഭാരതി സരസ്വത്തിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി ജോധ്പൂർ ജില്ലാ കളക്ടർ ഗൗരവ് അഗർവാൾ ചുമതലപ്പെടുത്തി. ജോധ്പൂരിലെ അസിസ്റ്റൻ്റ് കളക്ടറായാണ് ബിഷ്ണോയിയെ നിയമിച്ചത്. ജോധ്പൂർ നോർത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ ഡെപ്യൂട്ടി കമ്മീഷണറായി ഈ മാസം ആദ്യം സ്ഥലം മാറ്റിയെങ്കിലും ഇതുവരെ ചുമതലയേറ്റിരുന്നില്ല. ബിഷ്‌ണോയിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കയം മുണ്ടനാട് കരിമലപുഴയിൽ കല്ലുംചാട്ടം ഭാഗത്ത് കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി

0
കല്ലടിക്കോട്: പാലക്കയം മുണ്ടനാട് കരിമലപുഴയിൽ കല്ലുംചാട്ടം ഭാഗത്ത് കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം...

അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധയെന്ന്...

0
എറണാകുളം : അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ...

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

0
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ്...

മൂന്ന് നൈജീരിയക്കാരെ 2.8 കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നുമായി പിടികൂടി

0
ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മൂന്ന് നൈജീരിയക്കാരെ 2.8 കിലോഗ്രാം...