എറണാകുളം : നാലുവയസുകാരിയെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി സിബി വര്‍ഗീസിനെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32 കാരനായ സിബി മരട് സെന്‍റ് മേരീസ് മഗ്ദലിന്‍ പള്ളിയിലെ സഹവികാരിയായിരുന്നു.
സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ ഒളിവില്‍ പോയി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.