തിരുവനന്തപുരം : നിറം മാറ്റാൻ സാവകാശം വേണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ച് ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ. ഒറ്റ ദിവസംകൊണ്ട് നിറം മാറ്റുക അപ്രായോഗികമാണെന്ന് സംഘടനാനേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംഘടന സമീപിച്ചിട്ടുണ്ട്. കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് സർക്കാർ ഏകീകൃത നിറം നിർബന്ധമാക്കിയതെന്ന് കോൺട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പ്രശാന്തൻ ആരോപിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷി ചേരും. നിറംമാറ്റുന്നതിന് എതിർപ്പില്ല. ഒരു ബസ് നിറംമാറ്റാൻ കുറഞ്ഞത് മൂന്നാഴ്ചവേണം. 1.20 ലക്ഷം രൂപ ചെലവും വരും -അദ്ദേഹം പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് നിറം മാറ്റുക പ്രായോഗികമല്ല , സർക്കാരിനെ സമീപിച്ച് ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ
RECENT NEWS
Advertisment