Saturday, February 1, 2025 12:14 am

വേനലിന്‍റെ ആരംഭത്തില്‍ തന്നെ നീരൊഴുക്ക് നിലച്ച് വറ്റി വരണ്ട് പെരുന്തേനരുവി

For full experience, Download our mobile application:
Get it on Google Play

റാന്നി: വേനലിന്‍റെ ആരംഭത്തില്‍ തന്നെ നീരൊഴുക്ക് നിലച്ച് വറ്റി വരണ്ട് പെരുന്തേനരുവി. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന പെരുന്തേനരുവിയിൽ വെള്ളമില്ലാതെ പാറക്കെട്ടുമാത്രമായത് സഞ്ചാരികളെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്‌. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് മുകളില്‍ തടയണ വന്നതോടെയാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരുന്ന പെരുന്തേനരുവിയുടെ സൗന്ദര്യം ഇല്ലാതായത്. വെള്ളമില്ലായ്മ ഇവിടെ എത്തുന്നവരെ നിരാശരാക്കി മടക്കിയയക്കുകയാണ്. കടുത്ത വേനലിലൊഴികെ നാവീണരുവിയിലും പെരുന്തേനരുവിയിലും പാറക്കെട്ടുകളിൽ തട്ടിച്ചിതറി താഴേക്കൊഴുകുന്ന പമ്പാനദി ഇത്തവണ മഴക്കാലം വേനൽക്കാലത്തിന് വഴിമാറും മുൻപു തന്നെ വറ്റി വരണ്ടു.

പെരുന്തേനരുവിയിലെ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നിർമ്മിച്ച തടയണ വരെ ഒഴുകിയെത്തുന്ന പമ്പാനദി പിന്നീട് പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് 50 മീറ്റർ താഴെവെച്ചു മാത്രമാണ് ജലസമ്പന്നമാകുന്നത്. 2018 ലെ പ്രളയത്തിൽ തടയണക്ക് മുകളിലെ ജലസംഭരണി മണ്ണുകയറി മൂടിയതിനാൽ ഒഴുകിയെത്തുന്ന ആകെയുള്ള വെള്ളം വൈദ്യുതി ഉത്പാദനത്തിനു മാത്രമായി വഴിതിരിച്ചു വിടുന്നതിനാൽ നാവീണരുവിയും പെരുന്തേനരുവിയും വെള്ളമില്ലാതെ പാറക്കെട്ടുകൾ മാത്രമായിമാറി. വേനലില്‍ സംഭരണിയിലെ മണ്ണു മാറ്റുന്നതിന് കരാര്‍ നല്‍കാറുണ്ടെങ്കിലും ഫലപ്രഥമായി ആഴം വര്‍ദ്ധിപ്പിക്കാനായിട്ടില്ല. അരുവിയുടെ ഇരുകരകളും ബന്ധിപ്പിക്കുന്നതിനു വേണ്ടി റോഡ് സാധ്യമായതോടെ നിരവധിപേർ ഇവിടെയെത്തുന്നുണ്ടെങ്കിലും ഉണങ്ങിവരണ്ട പാറക്കെട്ടുകൾ കണ്ടു മടങ്ങേണ്ടിവരുന്നത് ഇവിടുത്തെ വിനോദസഞ്ചാര മേഖലക്ക് വലിയ തിരിച്ചടിയാകും.

പെരുന്തേനരുവിയിലെ വെച്ചൂച്ചിറ കരയിൽ കോടികൾ ചെലവിട്ട് കെട്ടിടങ്ങളും പാർക്കുകളുമൊക്കെ നിർമ്മിച്ചിട്ടുണ്ടെങ്കിലും മഹാപ്രളയത്തിൽ വെള്ളം കയറി കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതെല്ലാം ഇപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൂര്‍ണ്ണമായും സജ്ജമായിരിക്കുകയാണ്. കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ പാർക്ക് വൃത്തിയാക്കിയതിനാല്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനെങ്കിലും കഴിയുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വര്‍ഷത്തില്‍ ആറുമാസം മാത്രം പ്രവര്‍ത്തനാനുമതിയുള്ള വൈദ്യുത നിലയത്തില്‍ ഉത്പാദനം ഇപ്പോള്‍ പൂര്‍ണ്ണ തോതിലാക്കിയതാണ് വെള്ളം തീര്‍ത്തും വറ്റാന്‍ കാരണം. വെള്ളം തീര്‍ത്തും ഇല്ലാതായതോടെ പമ്പാനദിയിലെ പെരുന്തേനരുവി ജലവിതരണ പദ്ധതിയെയും സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപെടുത്തിയ അമ്മാവൻ ഹരികുമാറിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

0
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപെടുത്തിയ അമ്മാവൻ ഹരികുമാറിന്‍റെ...

ആലപ്പുഴയിൽ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

0
ആലപ്പുഴ: ആലപ്പുഴയിൽ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു....

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണം : പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി

0
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക്...

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ പരിഹസിച്ച് കെ മുരളീധന്‍

0
തിരുവനന്തപുരം : വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ പരിഹസിച്ച് കെ...