റാന്നി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയണിൽ ഉൾപ്പെട്ട ഡിസ്ട്രിക്ട് മൂന്നിൽ പുതുതായി രൂപീകരിച്ച അത്തിക്കയം ക്ലബ് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. സ്പോൺസർ ക്ലബ്ബായ പത്തനംതിട്ട ടൗൺ ക്ലബ് പ്രസിഡന്റ് മോനിഷ് എം ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഇന്ത്യ ഏരിയ സെക്രട്ടറി അഡ്വ. ജേക്കബ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. അംഗത്വം നൽകൽ ചടങ്ങ് റീജിയണൽ ഡയറക്ടർ ഫ്രാൻസിസ് എബ്രഹാം നിർവ്വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ എസ്. സുനിൽ കുമാർ നടത്തി.
റീജിയണൽ ഡയറക്ടർ ഇലക്ട് ഡോ.വി. രാജേഷ് ക്ലബ് ചാർട്ടർ സർട്ടിഫിക്കേറ്റ് നിയുക്ത പ്രസിഡൻ്റിന് നൽകി. ലഫ്റ്റനന്റ് റീജിയണൽ ഡയറക്ടർ ഡോ.വിനോദ് രാജ് എല്ലാ അംഗങ്ങൾക്കും അംഗത്വ സർട്ടിഫിക്കേറ്റ് നൽകി. ജോർജ് ജോസഫ്, മുരളിദാസ് സാഗർ, മനോജ് എബ്രഹാം ജോസഫ്, ജോസ് കരിമരത്തിനാൽ, കെ. രാജീവ്, സ്മിജു ജേക്കബ്, രാജേഷ് ആർ നായർ, സി.റ്റി. ശിവകലേശൻ, ചിത്ര വിനോദ്, ഡോ. ഹേമരാജേഷ്, പി. വിജയശ്രീ, വർഗീസ് മാത്യു, യു. അഭിലാഷ്, സണ്ണി മാത്യു, വി.ജി കിഷോർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ – ജോർജ് ജോസഫ് (പ്രസിഡന്റ്), സണ്ണി മാത്യു (സെക്രട്ടറി), വി.ജി. കിഷോർ (ട്രഷറർ).