റാന്നി : ബസ് ഇടിച്ച് തകർന്ന അത്തിക്കയം പാലത്തിന്റെ കൈവരികളും തൂണും ഒരു വർഷം പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. പൊതുമരാമത്ത് വകുപ്പു അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ല. ഒരു വര്‍ഷം മുമ്പ് സ്വകാര്യ ബസ് ട്രിപ്പ് പൂര്‍ത്തിയാക്കിയ ശേഷം പാര്‍ക്ക് ചെയ്യാന്‍ പോയ വഴി നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിക്കുകയായിരുന്നു. പാലത്തിന്‍റെ കൈവരി പിടിപ്പിച്ച തൂണ്‍ നദിയിലേക്ക് ചരിഞ്ഞു നില്‍ക്കുകയാണ്. കേബിള്‍ ഉപയോഗിച്ച് പൊട്ടല്‍ വീണ ഭാഗം മറച്ചിട്ടുണ്ട്. അത്തിക്കയം കരയോടു ചേര്‍ന്ന ഭാഗത്തെ മൂന്നാമത്തെ തൂണാണ് ചരിഞ്ഞത്. പരാതികള്‍ നിരവധി ഉണ്ടായിട്ടും ഇതുവരെ അധികൃതര്‍ തിരിഞ്ഞു നോക്കാന്‍ തയ്യാറാകാത്തത് നാട്ടുകാരില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
അത്തിക്കയം പാലത്തിന്റെ കൈവരികളും തൂണും തകർന്നിട്ട് ഒരു വർഷം പിന്നിട്ടു ; തിരിഞ്ഞു നോക്കാതെ അധികൃതർ
RECENT NEWS
Advertisment