Saturday, March 15, 2025 7:07 am

ഒ​റ്റ​യ്ക്കു കു​ര്‍​ബാ​ന ചൊ​ല്ലി​യ വൈ​ദി​ക​നെ സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചു ; ഏ​റ്റു​മാ​നൂ​ര്‍ സി​ഐയുടെ ധിക്കാര നടപടിക്കെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

അ​തി​ര​മ്പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മ​റ​വി​ല്‍ പോ​ലീ​സ് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തു​ന്ന​താ​യി പരാ​തി. കോ​ട്ട​യം അ​തി​ര​മ്പു​ഴ സെ​ന്റ്  മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശ്വാ​സി​ക​ളെ ആ​രെ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ ഒ​റ്റ​യ്ക്കു വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച വൈ​ദി​ക​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചു.  ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സി​ന്റെ ന​ട​പ​ടി​ക്കെ​തി​രേ വിശ്വാസികളുടെ ഇടയില്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ഇ​ന്നു രാ​വി​ലെ പ​ള്ളി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ഏ​റ്റു​മാ​നൂ​ര്‍ സി​ഐ പ​ള്ളി​യു​ടെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ന്ന​തു​ക​ണ്ട് ദേ​വാ​ല​യ ശു​ശ്രൂ​ഷകനോട് ​കാ​ര്യം തി​ര​ക്കി. പ​ള്ളി​യി​ല്‍ വൈ​ദി​ക​ന്‍ ത​നി​ച്ചു കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ പ​ള്ളി​യി​ല്‍ ച​ട​ങ്ങു​ക​ളൊ​ന്നും പാ​ടി​ല്ലെ​ന്ന് അ​റി​യി​ല്ലേ, എ​ന്നു ചോ​ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ വൈ​ദി​ക​ന്‍ സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചു. എ​ന്നാ​ല്‍ യാ​തൊ​രു കോ​വി​ഡ് മാ​ന​ദ​ണ്ഡ​വും ലം​ഘി​ക്കാ​തെ ത​നി​ച്ചു വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച വൈ​ദി​ക​നോ​ടു സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പ​റ​ഞ്ഞ​തു തി​ക​ഞ്ഞ അ​ധി​കാ​ര ദുര്‍​വി​നി​യോ​ഗ​മാ​ണെ​ന്നു സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ​റ​ഞ്ഞു.

പ​ള്ളി അ​ധി​കൃ​ത​ര്‍ ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍​നി​ന്നു പി​ന്തി​രി​ഞ്ഞ​ത്. തി​ക​ച്ചും നി​യ​മാ​നു​സൃ​ത​മാ​യി കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച വൈ​ദി​ക​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച ന​ട​പ​ടി മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രേ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കാ​ന്‍ അ​തി​ര​മ്പു​ഴ സെ​ന്റ്  മേ​രീ​സ് ഫൊ​റോ​ന പ​ള്ളി അധികൃതര്‍ തീ​രു​മാ​നി​ച്ചു.

സം​ഭ​വ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മോ​ന്‍​സ് ജോ​സ​ഫ്, സി​പി​എം നേ​താ​വ് വി.​എ​ന്‍.​വാ​സ​വ​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ടോ​മി ക​ല്ലാ​നി, കേ​ര​ള കോ​ണ്‍​ഗ്ര​സ് ഹൈ ​പ​വ​ര്‍ ക​മ്മി​റ്റി അം​ഗം പ്രി​ന്‍​സ് ലൂ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ സോ​ണി, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ജു വ​ലി​യ​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സി​ന്റെ  അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​ത്തി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കളമശേരി പോളിടെക്നിക് ലഹരി കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കും

0
കൊച്ചി : കളമശേരി പോളിടെക്നിക് ലഹരി കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കും....

വോ​ട്ട​ർ​പ​ട്ടി​ക നി​ർ​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ നീ​ക്കം

0
ന്യൂ​ഡ​ൽ​ഹി : വോ​ട്ടി​ര​ട്ടി​പ്പ് വി​വാ​ദം മ​റി​ക​ട​ക്കാ​ൻ വോ​ട്ട​ർ​പ​ട്ടി​ക നി​ർ​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്...

സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മടങ്ങിവരവ് ; സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ...

0
കാലിഫോര്‍ണിയ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; പ്രതി അറസ്റ്റിൽ

0
കായംകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി...