Sunday, July 6, 2025 8:51 pm

അതീഖ് അഹമ്മദിന്റെ കൊലപാതകം അന്വേഷിക്കാൻ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ: സമാജ്വാദി പാർട്ടി മുൻ എം.പി അത്തീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം ഉടൻ ആരംഭിക്കും. അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള മൂന്നംഗം സംഘമാണ് അന്വേഷണം നടത്തുന്നത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം ഇന്നലെ രാത്രി സംസ്‌കരിച്ചു.അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ റിട്ട. ഐ.പി.എസ് ഓഫീസർ സുബീഷ് കുമാർ സിങ്, റിട്ട. ജില്ലാ ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരാണ് മറ്റ്‌ അംഗങ്ങൾ. രണ്ട് മാസത്തിനകം യു.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പോലീസിന്റെ സുരക്ഷാ വീഴ്ച ഉൾപ്പെടെ സംഘം അന്വേഷിക്കും.

പോലീസിന്റെ സഹായം കൊലയാളികൾക്ക് ലഭിച്ചുവെന്ന ആരോപണം ശക്തമാണ്. ഇതിനെ കുറിച്ചും വിശദമായി അന്വേഷിക്കും. സുരക്ഷ വീഴ്ചയെ തുടർന്ന് അതീഖിന്റെ സുരക്ഷക്കുണ്ടായിരുന്ന 17 പോലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. വെടിയുതിർത്ത ലവ്ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെ 12 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർച്ചയായി യുപിയിൽ ഉണ്ടാകുന്ന ഇത്തരം കൊലപാതകങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജയിലിൽ കഴിയുന്ന അത്തീഖിന്റെ രണ്ടു മക്കളും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് മരിച്ചതിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ഉത്തർപ്രദേശ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ് കളക്ടർക്ക് കത്ത് നൽകിയ നടപടി...

0
തിരുവനന്തപുരം : ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ്,...

ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ എന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും, പശുക്കൾക്കായി ഗോശാലകളും നിർമിക്കണം...

പുലിപേടിയിൽ കോഴഞ്ചേരി മുരുപ്പ്

0
കോന്നി : കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അരുവാപ്പുലം പഞ്ചായത്തിലെ...

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...