Thursday, April 24, 2025 5:00 am

ട്രെയിനിലും ഇനി എടിഎം : പുതിയ തുടക്കവുമായി മുംബൈ റെയിൽവെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : റെയിൽവെ മേഖലയിൽ പുത്തൻ പരീക്ഷണമൊരുക്കി മുംബൈ റെയിൽവെ കോർപ്പറേഷൻ. മുംബൈ – മന്മദ് റൂട്ടിലെ പഞ്ചവടി എക്സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എടിഎം സ്ഥാപിച്ചിട്ടുള്ളത്. സ്വകാര്യ ബാങ്കിന്‍റെ എടിഎം എക്സ്പ്രസിന്‍റെ എസി ചെയർ കാർ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. താമസിയാതെ യാത്രക്കാർക്ക് ഇത് ലഭ്യമാകുമെന്ന് സെൻട്രൽ റെയിൽവെ മേധാവി സ്വപ്നിൽ നിള അറിയിച്ചു. ട്രെയിനിലെ ഏസി ചെയർകാർ കോച്ചിന്‍റെ ഏറ്റവും പിറകിൽ ഒരു ക്യൂബിക്കിളിലായാണ് എടിഎം സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനായി ഒരു ഷട്ടർ ഡോറും എടിഎമ്മിന് സമീപം നിർമിച്ചിട്ടുണ്ട്.

എടിഎമ്മിന് വേണ്ടിയുള്ള കോച്ച് മോഡിഫിക്കേഷനുകൾ മന്മദ് റെയിൽവെ വർക്ക്‌ഷോപ്പിൽ വെച്ച് നടത്തിയതായി അധികാരികൾ അറിയിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് സ്റ്റേഷനിൽ നിന്നും നാസിക്കിലെ മന്മദ് ജംഗ്ഷൻ സ്റ്റേഷൻ വരെ എല്ലാ ദിവസവും സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസ് ഇന്‍റര്‍സിറ്റി യാത്രയ്ക്കായി കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ്. പരീക്ഷണം വിജയകരമാണെങ്കിൽ മറ്റ് ട്രെയിനുകളിൽ കൂടുതൽ എടിഎമ്മുകൾ സ്ഥാപിക്കാനാണ് റെയിൽവെയുടെ പദ്ധതി. യാത്രയിലായിരിക്കുമ്പോൾ പണം പിൻവലിക്കാൻ ഇത് യാത്രക്കാര്‍ക്ക് സഹായകരമാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ കടുത്ത നടപടി ; പാകിസ്ഥാനിലും തിരക്കിട്ട നീക്കം

0
ദില്ലി : ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ പാകിസ്ഥാനിലും...

കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ വ്യാപാരി മരിച്ചു

0
കോഴിക്കോട്: കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മിഠായി തെരുവിലെ വ്യാപാരി മരിച്ചു. പുതിയങ്ങാടി...

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ് ; പ്രതിരോധ...

0
കായംകുളം: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത...

പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കി

0
പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്...