കോന്നി : പാസില്ലാതെ തേക്കുതടി കടത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. കോന്നി ആനക്കല്ലുങ്കൽ വീട്ടിൽ ഇ സുരേഷ്(57), ഐരവൺ നൂറി കോട്ടേജ് സെയ്ദ് നൂറിഷാ(45) എന്നിവർക്കെതിരെയാണ് വനപാലകർ കേസ് രജിസ്റ്റർ ചെയ്തത്.
അട്ടച്ചാക്കലിൽ നിന്ന് വനംവകുപ്പിന്റെ അനുമതി വാങ്ങാതെ രണ്ട് മൂട് തേക്ക് മരത്തിന്റെ തടികൾ ചൈനാമുക്കിലെ തടി മില്ലിലേക്ക് കൊണ്ടുപോകുമ്പോഴാണ് വനപാലകർ പിടികൂടിയത്. പിടിച്ചെടുത്ത തടികൾ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ഞള്ളൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശശീന്ദ്രകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി കെ ഹരിദാസ്, ബീറ്റ് ഓഫീസർമാരായ മണിപ്പിള്ള, മനുപിള്ള, ബിജുകുമാർ, പി എസ് അനൂപ്, സന്തോഷ് കുമാർ, മഹേഷ് തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.