ഖാര്‍ത്തൂം: സുഡാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ അക്രമം. സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് എംബസി അറിയിച്ചു. എംബസി നില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും സുഡാനിലെ ഇന്ത്യന്‍ എംബസി ഫേസ്ബുക്കിലൂടെ അറിയിച്ചു. അക്രമത്തെ എംബസി ശക്തമായി അപലപിച്ചു.
അതേസമയം, സുഡാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ഭരണകൂടവുമായി സംസാരിച്ചു. സുഡാന്‍ ഉള്‍പ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നീക്കം. സുഡാനിലെ ഏറ്റുമുട്ടലുകളില്‍ ഇതുവരെ 270 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം.