Sunday, May 11, 2025 5:54 pm

ബംഗളൂരുവിൽ രൂപക്കൂടിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം. സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

ബംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചേ മുപ്പതോടെ ചില്ലുകള്‍ തകരുന്ന ഒച്ച പള്ളിവികാരിയാണ് കേട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ആരാണ് ആക്രമണത്തിന് പിന്നിലെന്നതില്‍ പോലീസിന് സൂചന ലഭിച്ചിട്ടില്ല.

പ്രതിപക്ഷ ബഹളത്തിനിടെ മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് രണ്ടുദിവസം മുമ്പാണ് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ജെ‍ഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പിന്‍മാറാത്തത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍.

മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് തീരുമാനം. നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മര്‍ദ്ദം ശക്തമായിരുന്നു. ഭൂരിപക്ഷ സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

0
റാന്നി: ഏഴോലി മരോട്ടി പതാൽ ഫ്രണ്ട്സ് പുരുഷ പരസ്പരസഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ...

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ...

ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി

0
രാജസ്ഥാൻ: രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി. ജയ്സാൽമീർ ജില്ലാ...

നിപ വൈറസിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായില്ല

0
മലപ്പുറം: വളാഞ്ചേരിയില്‍ നിപ ബാധിതയായ 42 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു....