Wednesday, April 30, 2025 6:10 am

യുവാവിനെതിരെ ആക്രമണം ; രക്ഷപ്പെട്ട ട്രാന്‍സ്‌ജെന്റര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: വ​ഴി​യി​ല്‍നി​ന്ന് മാ​റി​നി​ല്‍ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വി​നെ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ക​ഴു​ത്തി​ൽ ക​ത്തി​യ​മ​ർ​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രു ട്രാ​ന്‍സ്‌​ജെ​ന്റ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി വൃ​ന്ദ​യെ (26) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ നോ​ര്‍ത്ത് പോ​ലീ​സ് ന​ല്‍കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല്ലം റെ​യി​ൽവേ സ്റ്റേ​ഷ​നി​ല്‍ പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച​യോ​ടെ ത​ട​ഞ്ഞു​വെ​ച്ചു. പി​ന്നീ​ട് പാ​ല​ക്കാ​ട് നോ​ര്‍ത്ത് പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി ജോ​മോ​ളെ (36) ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം. ഒ​ല​വ​ക്കോ​ട് ക​രു​വ​ത്തോ​ട് സ്വ​ദേ​ശി സെ​ന്തി​ല്‍കു​മാ​റി​നെ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി ഇ​വ​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ നി​ന്ന് മാ​റി​നി​ല്‍ക്കാ​ന്‍ സെ​ന്തി​ല്‍കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് വൃ​ന്ദ ക​ത്തി​യെ​ടു​ത്ത് സെ​ന്തി​ല്‍കു​മാ​റി​ന്റെ ക​ഴു​ത്തി​ല​മ​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ക​ഴു​ത്തി​​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സെ​ന്തി​ൽ കു​മാ​റി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വകാര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് ത​ന്നെ ജോ​മോ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി നോ​ര്‍ത്ത് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട വൃ​ന്ദ ആ​ല​പ്പു​ഴ​യി​ലു​ള്ള സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് നോ​ര്‍ത്ത് പോ​ലീ​സ് അ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ​നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗം കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. സി.​ഐ സു​ജി​ത് കു​മാ​ര്‍, എ​സ്.​ഐ സു​നി​ല്‍, സി.​പി.​ഒ​മാ​രാ​യ ബി​നു, ര​ഘു, വ​നി​ത സി.​പി.​ഒ സ​ജി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മോ​ദി​യു​ടെ ത​ല​യി​ല്ലാ​ത്ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച് കോ​ൺ​ഗ്ര​സി​ന്റെ പ​രി​ഹാ​സം

0
ന്യൂ​ഡ​ൽ​ഹി : പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച്...

ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി

0
ദില്ലി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് ഭൂഷൺ...

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ...

കൈക്കൂലി കേസിൽ അറസ്റ്റിലായി സസ്പെൻഷനിലായ എറണാകുളം മുൻ ആർടിഒയ്ക്കും ഭാര്യക്കുമെതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസ്

0
എറണാകുളം : കൈക്കൂലി കേസിൽ അറസ്റ്റിലായി സസ്പെൻഷനിലായ എറണാകുളം മുൻ ആർടിഒയ്ക്കും...