കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടറെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍.
ചവറ ചെറുശ്ശേരിഭാഗം സോനു ഭവനില്‍ സോനുകുമാര്‍ (33) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ കൊല്ലം-കായംകുളം റൂട്ടില്‍ സര്‍വിസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത സോനുകുമാറിന് ടിക്കറ്റിന്റെ ബാക്കിയായി നാണയങ്ങളാണ് കണ്ടക്ടര്‍ നല്‍കിയത്. എന്നാല്‍ നാണയങ്ങള്‍ക്ക് പകരം നോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് പ്രകോപിതനായ സോനുകുമാര്‍ വനിതകണ്ടക്ടറെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടറെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍
RECENT NEWS
Advertisment