പാലക്കാട്: ചാലിശ്ശേരി മുക്കൂട്ടയില്‍ മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്‍ പിടിയില്‍. അന്‍സാറാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ വളയംകുളത്ത് നിന്നാണ് അന്‍സാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അന്‍സാര്‍ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്. ദഫ് പരിശീലനം കഴിഞ്ഞ് വീടെത്താന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു മര്‍ദനം.
കുട്ടികളുടെ കൈക്ക് പൊട്ടലും വാരിയെല്ലിന് പരിക്കും പറ്റി. വാര്‍ത്തയായതോടെ പ്രതി അന്നുതന്നെ ഒളിവില്‍ പോയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാലിശ്ശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടിരുന്നു. ശരീരമാകെ മര്‍ദനമേറ്റ കൂട്ടികള്‍ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്. നേരത്തെയും ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.