തിരുവനന്തപുരം : അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിൽ കൈകാലുകൾ അടിച്ചൊടിച്ച സംഭവത്തിൽ വട്ടപ്പാറ അമ്പലനഗർ അരുൺഭവനിൽ കെ. അരുൺദാസ് (28), പിതാവ് കൃഷ്ണൻകുട്ടി (60) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരുടെയും ബന്ധുവും അയൽവാസിയുമായ അമ്പലനഗർ വീട്ടിൽ ആർ.അപ്പു (60) വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം. പരിക്കേറ്റ അപ്പുവിനെ ആശുപത്രിയിലെത്തിക്കാൻ വിളിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് വേറ്റിനാട് വെച്ച് തലകീഴായി മറിഞ്ഞു.
ഡ്രൈവർ മദ്യപിച്ചതാണ് അപകടത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് മറ്റൊരു ആംബുലൻസ് വരുത്തിയാണ് അപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നിന്നും മൺവെട്ടിയും മറ്റും കാണാതായതിന് അപ്പു മദ്യപിച്ച് കൃഷ്ണൻകുട്ടിയുടെ വീടിനു മുന്നിലെത്തി അസഭ്യം പറയുകയും ഇതിൽ പ്രകോപിതനായി അരുൺ ദാസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അപ്പുവിന്‍റെ കൈകളും കൃഷ്ണൻകുട്ടി കുറുവടി കൊണ്ട് കാലും അടിച്ചൊടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പോലീസ് സ്ഥലത്തെത്തുമ്പോൾ അപ്പു രക്തത്തിൽകുളിച്ചു കിടക്കുകയായിരുന്നു. എസ്എച്ച്ഒ എസ്. ശ്രീജിത്ത്, എസ്ഐ ശ്രീലാൽ എഎസ്ഐ സുനിൽകുമാർ, സിപിഒ ജയകുമാർ എന്നിവരടങ്ങുന്ന സംഘം കൃഷ്ണൻകുട്ടിയെ വീട്ടിൽ നിന്നു സംഭവ ദിവസവും അരുൺദാസിനെ ഇന്നലെ ബന്ധുവീട്ടിൽ നിന്നും അറസ്റ്റു ചെയ്തു. മദ്യപിച്ച് ആംബുലൻസ് ഓടിച്ച ഡ്രൈവർ തൃശൂർ ചൂലിശ്ശേരി അമ്പാടത്ത് ശിവകുമാർ ( 47 ) നെതിരെ വട്ടപ്പാറ പോലീസ് കേസെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.