Sunday, May 11, 2025 4:27 pm

റിട്ട. അധ്യാപികയെ വീട്ടിൽകയറി ആക്രമിച്ച് ഫോൺ കവർന്നു ; 16കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാ​ഹി: റി​ട്ട. അ​ധ്യാ​പി​ക​യെ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​വീ​ഴ്ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ സേ​ലം ക​ള്ള​ക്കു​റി​ച്ചി സ്വ​ദേ​ശി​യാ​യ 16കാ​ര​നെ മാ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ല​ക്ക​ര സ്കൂ​ളി​ൽ​നി​ന്നും വി​ര​മി​ച്ച 75 കാ​രി​യാ​യ മീ​ര റോ​ക്കി​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഇ​വ​ർ വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ക​ള്ള​ക്കു​റി​ച്ചി​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് പ്ര​തി​യെ​ന്ന് മാ​ഹി പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ മാ​ഹി മു​ണ്ടോ​ക്കി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച് മാ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ലി​വേ​ല ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ക​യാണ്.

സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് ഈ ​കു​ട്ടി മാ​താ​പി​താ​ക്ക​ൾ മാ​ഹി​യി​ൽ വാ​ട​കക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന വീ​ട് ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നും വ​ള​രെ അ​ടു​ത്താ​ണ്. റിട്ട. അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ സി.​സി.​ടി.​വി കാ​മ​റ​യു​ള്ള​തി​നാ​ൽ മോ​ഷ്ടാ​വി​ന്റെ ചി​ത്രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. മാ​ഹി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ഡി. മ​നോ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ണ്ടോ​ക്കി​ൽ വെ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​മാ​യി എ​ത്തി​യ പോ​ലീ​സ് സം​ഘം റിട്ട. അ​ധ്യാ​പി​ക​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

കി​ട​പ്പ് മു​റി​യി​ലെ അ​ല​മാ​ര വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​ൽ സു​ക്ഷി​ച്ച പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. 60,000 രൂ​പ​യി​ലേ​റെ വി​ല​യു​ള്ള ഐ ​ഫോ​ണാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. അ​ഞ്ച് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​രു​ടെ പ​രാ​തി ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. ബാ​ല​നെ ചെ​വ്വാ​ഴ്ച പു​തു​ച്ചേ​രി ജു​വൈ​ന​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​പോ​കും. അ​ക്ര​മ​ണ​ത്തി​നി​യാ​യ മീ​രാ റോ​ക്കി​യെ മാ​ഹി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പി​ന്നീ​ട് ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ്...

ശുഭാനന്ദ ശാന്തി ആശ്രമത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 143-ാം പൂരം ജന്മനക്ഷത്ര ആഘോഷം നടത്തി

0
പെരുനാട് : ശുഭാനന്ദ ശാന്തി ആശ്രമത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 143-ാം പൂരം...

ഉയർന്ന താപനില മുന്നറിയിപ്പ് ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ...

പുറമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
പത്തനംതിട്ട  : പുറമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജിഎസ്ടി അസിസ്റ്റന്റ്,...