പാലക്കാട് : അട്ടപ്പാടി മധുവധ കേസില്‍ വീണ്ടും കൂറുമാറ്റം. 15-ാം സാക്ഷി മെഹറുന്നീസ മൊഴിമാറ്റി.കേസില്‍ ഇത് തുടര്‍ച്ചയായ അഞ്ചാം കൂറുമാറ്റം ആണ്. പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നല്‍കിയ വ്യക്തി കൂടിയാണ്. കോടതിയില്‍ നേരത്തെ 10, 11, 12, 14 സാക്ഷികളും കൂറുമാറിയവരാണ്. ഇവരും രഹസ്യമൊഴി നല്‍കിയവരാണ്. 13ആം സാക്ഷി സുരേഷ് ആശുപത്രിയില്‍ ആയതിനാല്‍ വിസ്താരം പിന്നീടായിരിക്കും നടത്തുക. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനില്‍കുമാറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്നു അനില്‍കുമാര്‍.
അട്ടപ്പാടി മധുവധ കേസില്‍ വീണ്ടും കൂറുമാറ്റം ; 15-ാം സാക്ഷി മെഹറുന്നീസ മൊഴിമാറ്റി
RECENT NEWS
Advertisment