പാലക്കാട് : പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ തോക്കുകള്‍ മാവോയിസ്റ്റുകൾ കവർന്നതെന്ന് സ്ഥിരീകരണം. ഒഡീഷയിലെ കോരാ പുട്ട്, ഛത്തീസഗഢിലെ രോംഗ്പാൽ സ്റ്റേഷനുകളിൽ നിന്നും മോഷ്ടച്ചവയാണിതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പാലക്കാട് കൊല്ലപ്പെട്ട മണിവാസകത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഛത്തീസ്ഗഡിൽ പോലീസിനെ ആക്രമിച്ച് കൈവശപ്പെടുത്തിയതാണെന്നും സ്ഥിരീകരിച്ചു. പാലക്കാട് കൊല്ലപ്പെട്ട കാർത്തിക് ഒഡീഷ കോരാപുട്ട് സ്റ്റേഷൻ ആക്രമണത്തിലെ മൂന്നാം പ്രതിയുമാണ്.
പാലക്കാട് മാവോയിസ്റ്റ് ആക്രമണം ; കണ്ടെത്തിയ തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കവര്‍ന്നത്
RECENT NEWS
Advertisment