മലപ്പുറം: ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി. മോതിരം പുറത്തെടുക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇറങ്ങിയോടി പുഴയില്‍ച്ചാടിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പരിക്കുകളോടെ പുറത്തെടുത്ത് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയില്‍ തിരൂരിലാണ് വേറിട്ട സംഭവം. വെട്ടം വിആര്‍സി ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കായി വന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിയായ 26കാരനാണ് പുഴയില്‍ച്ചാടിയത്. ബന്ധുക്കള്‍ ചികിത്സയ്ക്കായി സെന്ററിലെത്തിച്ച യുവാവ് താന്‍ വഴിയില്‍വെച്ച് മോതിരം വിഴുങ്ങിയെന്ന് ആശുപത്രി അധികൃതരോട് പറയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോതിരം പുറത്തെടുക്കാന്‍ കൊണ്ടുവന്നു.
എക്‌സ്‌റേയില്‍ വയറ്റില്‍ മോതിരം കണ്ടെത്തി. മലവിസര്‍ജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞ് ചികിത്സ നല്‍കി. തിരിച്ച് വിആര്‍സി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളില്‍നിന്ന് തിരൂര്‍-പൊന്നാനിപുഴയിലേക്ക് ചാടി. ഉടന്‍ സുഹൃത്തുക്കള്‍ രണ്ടുപേരും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ചു. സാരമായ പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.