കൂത്തുപറമ്പ് : പതിനാലുവയസ്സുകാരിയെ നിരന്തരമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടക്കേ പൊയിലൂരിലെ വെളുത്തപറമ്പത്ത് ഹൗസിൽ വി.പി വിഷ്ണു (24) വിനെയാണ് കൂത്തുപറമ്പ് എ.സി.പി സജേഷ് വാഴാളപ്പിലും സംഘവും അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന യുവാവ് കഴിഞ്ഞ ജൂൺ ആദ്യം വീട്ടിൽനിന്ന് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി വാഴമലയ്ക്കടുത്തുവെച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയുണ്ടായെന്ന് പരാതിയിൽ പറയുന്നു. അതിനുശേഷം ജൂൺ 10 ന് രാത്രി പൊയിലൂർ മടപ്പുരയ്ക്കടുത്തുവെച്ചും അതിക്രമം നടത്തിയതായി പരാതിയുണ്ട്.
കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. എസ്.ഐ സുഭാഷ് ബാബു, എ.എസ്.ഐ മാരായ സുനിൽകുമാർ, മിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എ സുധി എന്നിവരുമുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.