പത്തനംതിട്ട : ശബരിമല ദർശനത്തിന് വെർച്ച്വൽ ക്യു വഴി മാത്രം ഇന്ന് എത്തിയത് 68, 241 അയ്യപ്പ ഭക്തന്മാർ. മണ്ഡലകാലം പുരോഗമിക്കവേ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ദിവസമാണ് ഇന്ന്. അയ്യപ്പ ദർശനത്തിനായി മണ്ഡലകാലം ആരംഭിച്ചത് മുതൽ നവംബർ 24 വരെ 4,60, 184 പേരാണ് എത്തിയത്. നിലവിലെ അനുകൂലമായ കാലാവസ്ഥ അയ്യപ്പന്മാരുടെ മല കയറ്റം ആയാസരഹിതമാക്കുന്നു. പുൽമേട് വഴി 1060 അയ്യപ്പന്മാരും അഴുത വഴി 2637 അയ്യപ്പന്മാരും ആണ് ദർശനത്തിന് സന്നിധാനത്ത് എത്തിയത്. വെർച്ച്വൽ ക്യു സംവിധാനം കൃത്യമായി അയ്യപ്പന്മാരുടെ കണക്കുകൾ ലഭ്യമാക്കുന്നതിനു വിവരങ്ങൾ സൂക്ഷിക്കുന്നതിനും സഹായകരമാണ്. കാനനപാതയിലും സ്വാമി അയ്യപ്പൻ റോഡിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് വനംവകുപ്പ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. സുഗമമായ മണ്ഡലകാലത്തിനു അയ്യപ്പന്മാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പമ്പയിലും സന്നിധാനത്തും നടപ്പിലാക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.