തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിരിക്കുന്ന ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ബിപിഎല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹയര്‍സെക്കൻഡറിയില്‍ പഠിക്കുന്ന ബിപിഎല്‍ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2007-2008 അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്നതാണ് ഈ സ്കോളര്‍ഷിപ്പ് പദ്ധതി. പ്രതിവര്‍ഷം 5000/- രൂപയാണ്, സ്കോളര്‍ഷിപ്പ് തുക. വിദ്യാര്‍ത്ഥി, ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ മുഖാന്തിരമാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്.പ്ലസ് വണ്‍ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂള്‍ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് സ്കോളര്‍ഷിപ്പ് നല്‍കിവരുന്നത്. പ്ലസ് വണ്ണില്‍ സ്കോളര്‍ഷിപ്പ് യോഗ്യത നേടുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കുന്ന പക്ഷം പ്ലസ്ടുവില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.
മൂന്നു വിഭാഗങ്ങളില്‍ ആയാണ് മെറിറ്റ് കം മീൻസ് (ബി.പി.എല്‍.) സ്കോളര്‍ഷിപ്പ് സ്കോളര്‍ഷിപ്പ് നല്‍കിവരുന്നത്.
1.ജനറല്‍ വിഭാഗം
2.പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം
3.ആര്‍ട്സ് /സ്പോര്‍ട്സ് /ഭിന്നശേഷി വിഭാഗം
ബിപിഎല്‍ വിഭാഗക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളില്‍ നിന്ന് സ്കൂള്‍തലത്തില്‍ ഡാറ്റ എൻട്രി നടത്തി ഓണ്‍ലൈൻ പോര്‍ട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് , സ്കൂള്‍ പ്രിൻസിപ്പല്‍ വഴി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളര്‍ഷിപ്പ് തുക നല്‍കുന്നു.
വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
1.ബിപിഎല്‍ ആണെന്ന് തെളിയിക്കുന്ന രേഖ
2.ആര്‍ട്സ് /സ്പോര്‍ട്സ് /IED സര്‍ട്ടിഫിക്കറ്റുകള്‍
3.ഭിന്നശേഷി വിദ്യാര്‍ഥികള്‍ അംഗീകൃത മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഹാജരാക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.dhsekerala.gov.in സന്ദർശിക്കുക.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033