തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. രാവിലെ ഒന്‍പത് മണിയോടെ കാപ്പ് കൊട്ടിയാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ആരംഭിച്ചത്. കൊവിഡ് വ്യാപനം മൂലം ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആഘോങ്ങള്‍ കുറച്ച് ചടങ്ങുകള്‍ മാത്രമായാണ് ഇക്കുറി ഉത്സവം നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. കൊവിഡ് പശ്ചാത്തലത്തില്‍ പൊങ്കാലയും ചടങ്ങുമാത്രമായിട്ടായിരിക്കും നടത്തുക. പൊങ്കാല ദിനമായ 27ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാല നിവേദ്യം ഉണ്ടാവുക. ക്ഷേത്ര പരിസരത്ത് ഭക്തരുടെ അടുപ്പുകള്‍ ഉണ്ടാകില്ല. എന്നാല്‍ ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല ഇടാം. കുത്തിയോട്ടവും ആചാരത്തിനുമാത്രമായി ഒരെണ്ണം നടത്തും.