കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഇര്‍ഷാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ട് ഹൊസ്ദുര്‍ഗ് കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജറാക്കണമെന്നും നിര്‍ദേശമുണ്ട്.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവെടുപ്പുള്‍പ്പെടെ നടത്താന്‍ ലോക്കല്‍ പൊലീസിന് കഴിഞ്ഞില്ല. റഹ്മാനെ കുത്തി വീഴ്ത്തിയ ഇര്‍ഷാദിനെ കസ്റ്റഡിയിലെടുത്ത ക്രൈംബ്രാഞ്ച് സംഘം ഉടന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കും. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. മറ്റ് പ്രതികളെ കൂടി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരൂ.