Tuesday, May 6, 2025 8:59 am

വിദ്യാര്‍ഥി വീസയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍

For full experience, Download our mobile application:
Get it on Google Play

സിഡ്നി : കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ വിദ്യാര്‍ഥി വീസയ്ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും നിയന്ത്രണം ബാധകമാണ്. വിദ്യാര്‍ഥി, ബിരുദ വീസ അപേക്ഷകര്‍ക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ രാജ്യാന്തര വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് വിദ്യാഭ്യാസദാതാക്കളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം സര്‍ക്കാരിന് ലഭിക്കുന്നതും പുതിയ നിയമത്തിലെ സവിശേഷതയാണ്. രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അനിയന്ത്രിതമായ ജോലി സമയം ഉള്‍പ്പെടെ മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് കാല ഇളവുകള്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനാണ് ലക്ഷ്യമെന്ന് അന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥി വീസകള്‍ക്കുള്ള താത്കാലിക പ്രവേശന ടെസ്റ്റിന് പകരം ജനുവിന്‍ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി) സര്‍ക്കാര്‍ കൊണ്ടുവന്നു. ഈ മാസം 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

വിദ്യാര്‍ഥി വീസയ്ക്കുള്ള എല്ലാ അപേക്ഷകരും പഠിക്കുന്നതിന് വേണ്ടിയായിരിക്കണം രാജ്യത്തേക്ക് വരേണ്ടത്. ഓസ്ട്രേലിയയില്‍ പഠിക്കുന്നതാണ് അവരുടെ വിദ്യാര്‍ഥി വീസയുടെ പ്രാഥമിക കാരണമെന്നതിനാല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താന്‍ പുതിയ ടെസ്റ്റ് ലക്ഷ്യമിടുന്നു. ഓസ്ട്രേലിയയില്‍ പഠിച്ച ശേഷം, സ്ഥിര താമസത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താനാണ് ജനുവിന്‍ സ്റ്റുഡന്റ് ടെസ്റ്റ് ഉദ്ദേശിക്കുന്നത്. ഒരു വിദ്യാര്‍ഥി വീസ അനുവദിക്കുന്നതിന്, എല്ലാ അപേക്ഷകരും തങ്ങള്‍ ജനുവിന്‍ സ്റ്റുഡന്റ് മാനദണ്ഡമോ ജനുവിന്‍ സ്റ്റുഡന്റ് ആശ്രിത മാനദണ്ഡമോ തൃപ്തിപ്പെടുത്തുന്നുവെന്ന് തെളിയിക്കണം. ഓണ്‍ലൈന്‍ വിദ്യാര്‍ഥി വീസ അപേക്ഷാ ഫോമില്‍, ജനുവിന്‍ സ്റ്റുഡന്റ് മാനദണ്ഡങ്ങള്‍ പരിശോധിക്കാം.

അപേക്ഷകന്റെ നിലവിലെ സാഹചര്യങ്ങളുടെ വിശദാംശങ്ങള്‍, കുടുംബം, സമൂഹം, തൊഴില്‍, സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ ജനുവിന്‍ സ്റ്റുഡന്റ് ടെസ്റ്റിലേക്കുള്ള അപേക്ഷയില്‍ പരിശോധിക്കും. ഓസ്ട്രേലിയയില്‍ ഈ കോഴ്സ് പഠിക്കാന്‍ അപേക്ഷകന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. ഉദ്ദേശിച്ച കോഴ്‌സിന്റെ ആവശ്യകതകളെക്കുറിച്ചും ഓസ്ട്രേലിയയില്‍ പഠിക്കുന്നതിലും താമസിക്കുന്നതിനെക്കുറിച്ചും ഉള്ള അവരുടെ ധാരണയും അപേക്ഷകന്‍ വ്യക്തമാക്കണം. കോഴ്സ് പൂര്‍ത്തിയാക്കുന്നത് അപേക്ഷകന് എങ്ങനെ പ്രയോജനകരമാകുമെന്ന് അറിയിക്കണം. ഓരോ ചോദ്യത്തിനും പരമാവധി 150 വാക്കുകളുള്ള ഉത്തരങ്ങള്‍ ഇംഗ്ലിഷില്‍ എഴുതണം. മുമ്പ് വിദ്യാര്‍ഥി വീസ കൈവശമുള്ള അപേക്ഷകര്‍ക്കോ നോണ്‍-വിദ്യാര്‍ഥി വീസയില്‍ നിന്ന് ഓസ്ട്രേലിയയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കോ ഒരു അധിക ചോദ്യം നേരിടേണ്ടിയും വരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സർക്കാർ ; നാളെ മോക്ഡ്രിൽ

0
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധം...

വ്യാപാരിയെ കെട്ടിയിട്ട് 20 കോടിയുടെ വ​ജ്രാഭരണങ്ങൾ കവർന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ പൊക്കി പോലീസ്

0
ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം...

അമേരിക്ക വിട്ടുപോകാൻ താത്പര്യപ്പെടുന്ന കുടിയേറ്റക്കാർക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

0
വാഷിംഗ്ടൺ : സ്വന്തം ഇഷ്ടപ്രകാരം അമേരിക്ക വിട്ടുപോകാൻ താത്പര്യപ്പെടുന്ന കുടിയേറ്റക്കാർക്ക് യാത്രാ...

ട്രെയിനിന്റെ ജനറൽ കോച്ചിൽ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണ്...

0
ചെന്നൈ : തിരക്കേറിയ ട്രെയിനിന്റെ ജനറൽ കോച്ചിൽ വാതിലിന് സമീപം നിന്ന്...