ടിവിഎസ് അതിന്റെ ഇരുചക്രവാഹനങ്ങളിൽ സ്‌റ്റൈലിഷ് ലുക്കും മികച്ച എഞ്ചിൻ പവറും നൽകുന്നതിൽ മുന്നിട്ട് നൽക്കുന്നു. ഈ ശ്രേണിയിൽ തകർപ്പൻ രൂപത്തിലുള്ള കമ്പനിയുടെ സ്‌കൂട്ടറുകളിലൊന്നാണ് സ്‌കൂട്ടി സെസ്റ്റ്. 4.9 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് ഇതിനുള്ളത്. 109.7 സിസി എഞ്ചിനാണ് ഇതിൽ കമ്പനി നൽകുന്നത്. ടിവിഎസ് സ്‌കൂട്ടി സെസ്റ്റിന്റെ എക്‌സ് ഷോറൂം വില 74000 രൂപ മുതൽ ആരംഭിക്കുന്നു. ഇതിന്റെ ആകെ ഭാരം 103 കിലോഗ്രാം ആണ്. ഭാരകുറവ് കാരണം ഇത് ഉപയോഗിക്കാൻ എളുപ്പവുമാണ്. ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് ലഭിക്കും. അതുകൊണ്ട് തന്നെ അതിവേഗ സ്‌ക്കൂട്ടറുകളുടെ ഗണത്തിൽ ഇതിനെ പെടുത്താം. ഈ സ്‌കൂട്ടറിന് 8.8 എൻഎം ടോർക്ക് ലഭിക്കും. സ്‌കൂട്ടറിന്റെ രണ്ട് ടയറുകളിലും ഡ്രം ബ്രേക്കുകൾ നൽകിയിട്ടുണ്ട്. ഇത് റോഡിൽ സ്‌കൂട്ടറിനെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു.
സ്‌കൂട്ടറിന് കമ്പനിയുടെ 3D ചിഹ്നങ്ങളുണ്ട്. വിപണിയിൽ ഹോണ്ട ആക്ടിവ 6ജി, ഹീറോ പ്ലെഷർ പ്ലസ് എന്നിവയുമായാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് മത്സരിക്കുന്നത്. ഡ്യുവൽ ടോൺ സീറ്റ് കവറുകൾ സ്‌കൂട്ടറിൽ നൽകിയിട്ടുണ്ട്. ദീർഘദൂര യാത്രകളിൽ പെട്ടെന്ന് ചൂടാകാതിരിക്കാൻ എയർ കൂൾഡ് എഞ്ചിനിലാണ് ഇതിൽ വരുന്നത്. ടിവിഎസ് സ്‌കൂട്ടി സെസ്റ്റിന് 7.81 പിഎസ് കരുത്ത് ലഭിക്കും. ഈ സ്‌കൂട്ടറിൽ 19 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ലഭ്യമാണ്. നിങ്ങൾക്ക് ഇവിടെ ഹെൽമെറ്റും മൊബൈൽ ചാർജറും മറ്റും സൂക്ഷിക്കാനാവും. സ്‌കൂട്ടറിന് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഉണ്ട്.