Tuesday, May 13, 2025 5:40 am

ടാറ്റാ ടിയാഗോ ഇവി വാങ്ങാൻ ക്യൂ നിന്ന് മലയാളികൾ ; അമ്പരന്ന് കാർ കമ്പനി

For full experience, Download our mobile application:
Get it on Google Play

വൻ നേട്ടവുമായി കേരളത്തില്‍ വില്‍പ്പനയില്‍ കുതിച്ച് ടാറ്റാ ടിയാഗോ ഇവി. കേരളത്തിൽ ഇലക്ട്രിക്ക് വാഹന (ഇവി) വിപ്ലവം ശക്തമായിക്കൊണ്ടിരിക്കുമ്പോൾ സംസ്ഥാനത്തെ ടയർ 2, ടയർ 3 നഗരങ്ങളിലെ ഇവി ഉപഭോഗത്തിലും വർധനവാണെന്നും കോട്ടയം, പെരിന്തൽമണ്ണ, പത്തനംതിട്ട, പാലക്കാട്, ചേർത്തല, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതൽ ടിയാഗോ ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിക്കപ്പെടുന്നതെന്നും കമ്പനി പറഞ്ഞു. ഈ കണക്കുകൾ ടിയാഗോ ഇവിയുടെ വൻ വിജയത്തിന്റെയും വ്യത്യസ്‍ത മേഖലകളിൽ ഇവി വിപണി വളരുന്നതിനനുസരിച്ച് ഇലക്ട്രിക് ഹാച്ച്ബാക്കിനെ വിശ്വസിക്കുന്നത്തിന്റെയും തെളിവാണെന്നും മൊത്തം ഇവി വിൽപ്പനയുടെ 13 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്നും കമ്പനി പറയുന്നു.

ഇന്ത്യയിലെ സുസ്ഥിര – പരിസ്ഥിതി സൗഹാർദ ഗതാഗതത്തിന്‍റെ പ്രതീകമായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യത്തെ ഇലക്ട്രിക് ഹാച്ച്ബാക്ക് ആയ ടിയാഗോ ഇവി എന്നും കമ്പനി പറയുന്നു. കുറഞ്ഞ വിലയും ആകർഷകമായ ശ്രേണിയും നൂതനമായ സവിശേഷതകളും ഈ ഇവിയെ മെട്രോ ഇതര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കിടയിൽ പ്രിയപ്പെട്ടതാക്കി മാറ്റി. കൂടാതെ ഇലക്ട്രിക് മൊബിലിറ്റി നഗര കേന്ദ്രീകൃതമല്ലെന്ന് തെളിയിക്കുകയും ചെയ്തു. ടിയാഗോ ഇവി സ്വന്തമാക്കുന്നവരിൽ 24 ശതമാനം സ്ത്രീകളാണെന്നത് ശ്രദ്ധേയമാണെന്നും കമ്പനി പറയുന്നു. കാറുകളുടെ സാധാരണ വ്യവസായ ശരാശരിയെക്കാൾ ഇരട്ടിയാണിത്. ഒരു ഇവി വാഗ്ദാനം ചെയ്യുന്നതിൽ വെച്ച് ഏറ്റവും മികച്ച ആധുനിക സവിശേഷതകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്ളതുകൊണ്ട് ഈ ട്രെൻഡ് ശക്തമായി വളരുന്നതോടൊപ്പം ഇതിന്റെ വാല്യൂ പ്രൊപോസിഷനും ശ്രദ്ധേയമായി തന്നെ തുടരുന്നു.

ഈ ഇലക്ട്രിക് ഹാച്ച്ബാക്കിൽ 19.2kWh അല്ലെങ്കിൽ 24kWh ബാറ്ററി പാക്ക് ഉണ്ട്. ഇതിന്റെ ബാറ്ററികളും മോട്ടോറും പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP67 റേറ്റുചെയ്തിരിക്കുന്നു. ബാറ്ററി പായ്ക്കുകൾക്കും ഇലക്ട്രിക് മോട്ടോറിനും 8 വർഷം/1,60,000 കിലോമീറ്റർ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. ടാറ്റ ടിയാഗോ ഇവി ഒറ്റ ചാർജിൽ 315 കിലോമീറ്റർ വരെ ഓടുന്നു. 19.2kWh, 24kWh ബാറ്ററിയുള്ള ടിയാഗോ ഇവിക്ക് യഥാക്രമം 250km, 315km എന്നിങ്ങനെയുള്ള റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ ഉൾപ്പെടുന്ന ടാറ്റയുടെ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് ടെക്‌നോളജി ഉപയോഗിച്ചും മോഡൽ ബൂസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇ-മോട്ടോർ യഥാക്രമം ചെറുതും വലുതുമായ ബാറ്ററി പാക്കുകൾക്കൊപ്പം 114Nm-ൽ 74bhp-ഉം 110Nm-ൽ 61bhp-ഉം പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നു.

ടാറ്റ ടിയാഗോ ഇവി 15A സോക്കറ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം ആറ് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യപ്പെടും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 57 മിനിറ്റിനുള്ളിൽ കാർ പൂർണമായി ചാർജ് ചെയ്യാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കാറിന് ലഭിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ്, സെഡ്‍കണക്ട് ആപ്പ് വഴി കണക്റ്റുചെയ്‌ത 45 ഓളം കാർ ഫീച്ചറകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഹിൽ സ്റ്റാർട്ട്, ഡിസന്റ് അസിസ്റ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, മൾട്ടി-മോഡ് റീജനറേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ വാഹനത്തില്‍ ലഭിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് ഇന്ന് തുടക്കം

0
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും...

കള്ളക്കടൽ പ്രതിഭാസം ; കേരളാ തീരത്ത്‌ ഇന്ന് ഉയര്‍ന്ന തിരമാലകൾക്ക് സാധ്യത

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത്‌ ഇന്ന് രാത്രി...

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...