മുംബൈ: യാത്രക്കാരനിൽ നിന്ന് പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സംഗ്ലിയിലേക്ക് ഓട്ടോ ചാർജ് 3500 രൂപ ഈടാക്കിയ ഓട്ടോ ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 14നായിരുന്നു സംഭവം. യു.എസിൽ നിന്ന് നാട്ടിലേക്ക് വന്ന യുവാവിൽ നിന്നാണ് പണം തട്ടിയത്. ഓട്ടോയുടെ മീറ്ററിൽ 106 രൂപയാണ് കാണിച്ചത് എന്നാൽ ഇത്രയും ദൂരം ഓടിയതിന് 3500 രൂപ വേണമെന്ന് ഡ്രൈവർ നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ യാത്രക്കാരൻ പണം കൊടുക്കാൻ തയാറാകത്തതിനെ തുടര്‍ന്ന് ഡ്രൈവർ മറ്റൊരാളെ വിളിച്ചുവരുത്തി യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഓട്ടോയുടെ നമ്പർ പ്ലേറ്റിന്റെയും മീറ്റർ റീഡിങ്ങിന്റെയും ഫോട്ടോ എടുത്ത യുവാവ് പോലീസിന് ഇ-മെയിൽ ആയി പരാതി നൽക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത മുംബൈ പോലീസ് ഡിസംബർ 17ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പണം അത്യാവശ്യമായതിനാലാണ് യാത്രക്കാരനിൽ നിന്ന് അധിക ചാർജ് ഈടാക്കിയതെന്ന് ഡ്രൈവർ പറഞ്ഞു. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ നിന്ന് മുംബൈയിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ അധിക ചാർജ് ഈടാക്കുന്നുവെന്നതിനെ കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നതായി മുംബൈ പോലീസ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1