തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹമരണം കൊലപാതകമാണെന്നും കഷായത്തില്‍ വിഷം കലര്‍ത്തിയ പെണ്‍സുഹൃത്ത് ഗ്രീഷ്മയാണ് ഇതിന് പിന്നിലെന്നും അന്വേഷണ സംഘം കണ്ടെത്തി. ജ്യൂസ് നല്‍കിയത് യുവതി ചാറ്റില്‍ സമ്മതിക്കുന്നു. ഛര്‍ദ്ദിക്കുന്നുണ്ടെങ്കില്‍ മരുന്ന് വാങ്ങാന്‍ യുവതി ഷാരോണിനോട് ഉപദേശിക്കുന്നതും ചാറ്റില്‍ വ്യക്തമാണ്. തീരെ വയ്യെന്ന് ചാറ്റില്‍ ഷാരോണ്‍ പറയുന്നുണ്ട്. അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജ്യൂസ് കൊടുത്തിരുന്നതായും അദ്ദേഹത്തിനും ഇപ്പോള്‍ വയ്യെന്ന് പറയുന്നുണ്ടെന്നും ഷാരോണിനോടുള്ള ചാറ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.
വിഷം കഴിച്ച് അവശനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മ വിഷം തന്ന് തന്നെ വഞ്ചിക്കില്ലെന്ന വിശ്വസിച്ചിരുന്നു. ഇരുവരും നടത്തിയ വാട്‌സാപ്പ് ചാറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ജ്യൂസ് നല്‍കിയതില്‍ ഗ്രീഷ്മ ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകകളാണ് പുറത്തുവന്നത്. ഷാരോണ്‍ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷമുള്ള ചാറ്റുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഛര്‍ദിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കഷായമായത് കൊണ്ടാവാം പച്ച കളറില്‍ ഛര്‍ദിച്ചതെന്നുമായിരുന്നു പെണ്‍സുഹൃത്ത് ഷാരോണോട് പറഞ്ഞത്.