Wednesday, June 26, 2024 2:24 pm

ചികിത്സാ ധനസഹായ ഫണ്ടിന്റെ പേരില്‍ ഓട്ടോയില്‍ കറങ്ങി തട്ടിപ്പ് ; മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നിർധന രോഗിക്കുള്ള ചികിത്സാധനസഹായ ഫണ്ടിന്റെ പേരിൽ അനിധികൃത പിരിവ് നടത്തിയ നാല് മലപ്പുറം സ്വദേശികളെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് സ്വദേശികളായ എലിപ്പാറ്റവീട്ടിൽ ശിവദാസ് (44), പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് ആരിഫ് (42), കുളത്തൂർവീട്ടിൽ സുബ്രഹ്മണ്യൻ (38), പാണ്ടിക്കാട് സ്വദേശിയായ ഡ്രൈവർ തെച്ചിയോടൻ വീട്ടിൽ സക്കീർ (44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച തിരുവിഴാംകുന്ന് കാപ്പുപറമ്പ് ഭാഗത്തുനിന്നാണ് നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സൈതലവി എന്നയാളുടെ പേരിലാണ് ഇവർ പിരിവ് നടത്തിയിരുന്നത്. ഓട്ടോറിക്ഷയിലെത്തുന്ന സംഘം വീടുകളിൽ ബക്കറ്റുമായി കയറി പിരിവ് നടത്തുകയും നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്യാറുണ്ടെന്നും കഴിഞ്ഞ മാസങ്ങളിലും ഇവർ ഈ ഭാഗങ്ങളിൽ വന്നിരുന്നതായും കാപ്പുപറമ്പ് വാർഡംഗം അയിഷ പറഞ്ഞു.

നോട്ടീസിൽ രോഗിയുടെ വിവരങ്ങളും അക്കൗണ്ട് നമ്പറും ഫോൺനമ്പറും മേൽവിലാസവും നൽകിയിരുന്നു. കൂടാതെ കരുവാരക്കുണ്ട് കേരള വാർഡ് മെമ്പർ ഹസീനയുടെ പേരും നമ്പറും രേഖപ്പെടുത്തിയ രസീതും ഇവരുടെ കൈവശമുണ്ട്. സംശയം തോന്നിയതിനെത്തുടർന്ന് നാട്ടുകാരനായ ഷെമീർ രസീതിലുള്ള മെമ്പറുടെ നമ്പറിൽ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. തുടർന്ന്, മണ്ണാർക്കാട് പോലീസിനെ വിവരമറിയിക്കയായിരുന്നു.

നേരത്തേ ചികിത്സാസഹായത്തിനായി പണപ്പിരിവ് നടത്തിയിരുന്നു. പിന്നീട് ഇത് നിർത്തിയിരുന്നു. ആദ്യംപിരിച്ച പണത്തിൽനിന്ന് രോഗിക്ക് ചെറിയസംഖ്യ കൊടുത്തിരുന്നതായും പിന്നീട് ഒന്നും കൊടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. പതിനാലായിരത്തോളം രൂപയാണ് ഒരുദിവസത്തെ കളക്ഷനായി ഇവരുടെ കൈയിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിൻ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട് കയറി കുന്നന്താനം പഞ്ചായത്ത് സ്റ്റേഡിയം

0
കുന്നന്താനം : പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ കായിക വിനോദങ്ങളിൽ‌ ഏർപ്പെടുന്നവർ ഇഴജന്തുക്കളെ...

‘എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും ഒരേ മോഡല്‍ ചാര്‍ജര്‍’ ; ഇന്ത്യയില്‍ അടുത്ത വർഷം നിയമം നിലവില്‍...

0
ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന...

നൂറനാട് പാറ ജംഗ്ഷന്‍ – ഇടപ്പോൺ റോഡിൽ വാഹനാപകടം പതിവായി

0
ചാരുംമൂട് : നൂറനാട് പാറ ജംഗ്ഷന്‍ - ഇടപ്പോൺ റോഡിൽ വാഹനാപകടം...

പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് തുടങ്ങി

0
പള്ളിപ്പുറം : പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് (കൊന്നൊടുക്കൽ)...