കുട്ടനാട് : കുട്ടനാട്ടില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്തമായ മഴ കാരണം അപകടം നടന്ന വിവരം പ്രദേശവാസികളൊന്നും അറിഞ്ഞില്ല. പടിഞ്ഞാറേ കൂര്‍കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയില്‍ വാഹനത്തിന്റെ ഇന്‍ഡികേറ്റര്‍ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും മീന്‍പിടുത്ത തൊഴിലാളികളാണ്. 8.30 ഓടെ മീന്‍വില്‍പന കഴിഞ്ഞ് വെളിയനാട് ചന്തയില്‍ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം.
ഗുഡ്‌സ് ഓട്ടോറിക്ഷ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു
RECENT NEWS
Advertisment