Saturday, April 19, 2025 10:15 am

മരണവീട്ടിലേക്ക് പോകും വഴി ഓട്ടോ ടാക്‌സി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; സ്ത്രീ മരിച്ചു അഞ്ചുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഓട്ടോ ടാക്‌സി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. കണിച്ചാർ ഓടന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്പ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. എലപ്പീടികയിലെ മരണവീട്ടിലേക്ക് പോകും വഴി മലയാംപടിയിലെ ചെങ്കുത്തായ കയറ്റം കയറാനാകാതെ ഓട്ടോ പുറകോട്ട് നീങ്ങി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറടക്കം ആറുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഓടന്തോട് സ്വദേശികളായ ചെറുപറമ്പിൽ ഡീന (41), ചെറുപറമ്പിൽ ഷാന്റി (52), മരിച്ച പുഷ്പയുടെ ചെറുമകൾ ലയാറ (ആറ്), ചെറുപറമ്പിൽ റിനി (43), ഓട്ടോ ഡ്രൈവർ ചോരക്കാട്ടുകുടി ഷൈജു (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെയും ചുങ്കക്കുന്നിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജോസഫാണ് മരിച്ച പുഷ്പയുടെ ഭർത്താവ്. മക്കൾ: ഷാലറ്റ്, ഷാരോൺ. മരുമകൻ: ഷിജിൽ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയിലും മലയാലപ്പുഴയിലും ദർശനം നടത്തി കോൺഗ്രസ് നേതാവ് വി നാരായണ സ്വാമി

0
പത്തനംതിട്ട : മുൻ കേന്ദ്ര മന്ത്രിയും പോണ്ടിച്ചേരി മുഖ്യമന്ത്രിയും മുതിർന്ന...

വാഹന പരിശോധനയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
കൽപ്പറ്റ : സംസ്ഥാന അതിർത്തി മുത്തങ്ങയിൽ സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ്...

ഇ​ഗ്നു പ്രൊഫസറെ സൈനികർ കൈയേറ്റം ചെയ്‌തെന്ന് പരാതി ; അന്വേഷണത്തിന് ഉത്തരവിട്ട് കരസേന

0
ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ അതിർത്തി ഗ്രാമമായ ലാമിൽ വച്ച് ഇ​ഗ്നു പ്രൊഫസറെ...

കോന്നി ആനത്താവളത്തിൽ നാലു വയസ്സുകാരൻ മരിച്ച സംഭവം ; ആനക്കൂട് അധികൃതർക്കെതിരെ നടപടിയെടുക്കണം :...

0
പത്തനംതിട്ട : കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലു...