തിരുവനന്തപുരം : അവിനാശി കെഎസ്ആര്‍ടിസി അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ട് ഇന്ന് ഗതാഗത കമ്മീഷണർക്ക് കൈമാറും. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അപകടസ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അപകടത്തെക്കുറിച്ചുള്ള കെഎസ്ആർടിസിയുടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പരിശോധനകൾക്കായി തിങ്കളാഴ്ച അവിനാശിയിൽ നിന്നും ബസ് ഏറ്റെടുക്കും.
അവിനാശി അപകടം : അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും ; പരിശോധനകൾക്കായി ബസ് തിങ്കളാഴ്ച ഏറ്റെടുക്കും
RECENT NEWS
Advertisment