തിരുവനന്തപുരം: തലസ്ഥാനത്ത് വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് നിയമസഭയില്‍ പരാജയപ്പെടുമെന്ന് അറിയാതെയല്ലെന്ന് രമേശ് ചെന്നിത്തല ആരോപിക്കുകയുണ്ടായി. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവിശ്വാസ പ്രമേയം ജയിച്ചു. മുഖ്യമന്ത്രിയ്ക്ക് മംഗള പത്രം എഴുതുകയാണ് ഭരണ പക്ഷത്തെ എല്ലാവരും ചെയ്തിരിക്കുന്നത്. എന്നാല്‍ നാലര വര്‍ഷത്തെ ഇടത് ഭരണം ഇഴകീറി പരിശോധിക്കാനുള്ള അവസരമാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷത്തിന് കിട്ടിയതെന്നും അതില്‍ അഭിമാനമുണ്ടെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.
ഭരണം എകെജി സെന്‍ററില്‍ നിന്നാണ്. പാര്‍ട്ടി സെക്രട്ടറിയെ പോലും നോക്കുകുത്തിയാക്കി ഏകപക്ഷീയമായ ഭരണമാണ്. ഇത് ജനംപൊറുക്കില്ല. പ്രതിപക്ഷ നേതാവ് ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു എന്ന് എല്ലാവരും പറയുകയാണ്. രേഖകളുടെ പിന്‍ബലമില്ലാതെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് മാത്രമല്ല ആരോപണങ്ങളെല്ലാം ജനം വിശ്വസിക്കുകയാണ്. ഒന്നും വെറുതെയായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.