Friday, April 25, 2025 9:28 pm

പ്രമേഹത്തെ അകറ്റി നിര്‍ത്താം, നല്ല ആരോഗ്യം നേടാം; ഈ ഭക്ഷണശീലം ഒഴിവാക്കൂ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ആരോഗ്യമേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. ടൈപ്പ്-2 പ്രമേഹം ആഗോളതലത്തില്‍ 2018-ലെ 406 ദശലക്ഷത്തില്‍ നിന്ന് 2030-ല്‍ 511 ദശലക്ഷമായി, അഞ്ചിലൊന്ന് വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. അതോടൊപ്പം, 2030-ഓടെ ഏകദേശം 98 ദശലക്ഷം ഇന്ത്യക്കാര്‍ പ്രമേഹം ബാധ്യതരായേക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം മൂലം ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്ന നിലയില്‍ തുടരുന്ന ഒരു ആജീവനാന്ത അവസ്ഥയാണ് പ്രമേഹം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും, അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാക്കി പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും വഴി പ്രമേഹം ഒഴിവാക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്നതാണ്. പ്രമേഹത്തെ അകറ്റി നിര്‍ത്താം ഭക്ഷണത്തിലെ ഈ ശീലങ്ങള്‍ ഒഴിവാക്കണം. അതിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പഞ്ചസാര അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള അമിതമായ മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നതിനിടയാക്കുന്നു. മധുര പലഹാരങ്ങളായ മിഠായികള്‍, സോഡകള്‍, പേസ്ട്രികള്‍, മധുരമുള്ള ധാന്യങ്ങള്‍ എന്നിവ പതിവായി കഴിക്കുന്നത് ഇന്‍സുലിനെ ശരിയായി അളവിനെ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബുദ്ധിമുട്ടിക്കും. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും, ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിച്ചേക്കാം. അനാരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പേസ്ട്രികള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ആഹാരങ്ങളില്‍ അവശ്യ പോഷകങ്ങളും നാരുകളും നീക്കം ചെയ്തതാണ്. ഈ ഭക്ഷണങ്ങള്‍ വേഗത്തില്‍ ഗ്ലൂക്കോസായി വിഘടിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും ഇടയാക്കും, ഇത് പ്രമേഹത്തിന്റെ തുടക്കത്തിന് കാരണമാകുന്നു. അതേസമയം ധാന്യങ്ങള്‍ (ബ്രൗണ്‍ റൈസ്, ക്വിനോവ പോലുള്ളവ) പോലുള്ള ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

ഭക്ഷണത്തിന്റെ നാരിന്റെ അഭാവം: നാരുകള്‍ കുറഞ്ഞ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇന്‍സുലിന്‍ സംവേദനക്ഷമതയെയും ബാധിക്കും. നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസം മുഴുവന്‍ ഇടവിട്ട് ലഘുവായി ഇത്തരം ഭക്ഷണം കഴിക്കുന്നതും പ്രയോജനകരമാണ്. മനസ്സറിഞ്ഞുള്ള ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൂടുതല്‍ സുസ്ഥിരമായ ഊര്‍ജ്ജം നല്‍കാനും ഉപാപചയം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പ്രഭാതഭക്ഷണം ഒഴിവാക്കല്‍
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹത്തിലേക്കോ അല്ലെങ്കില്‍ പ്രമേഹ രോഗികള്‍ക്കോ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. സമതുലിതമായ പ്രഭാതഭക്ഷണം ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ ആക്കുകയും ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രഭാതഭക്ഷണം ഒഴുവാക്കുന്നത് പിന്നീടുള്ള ഭക്ഷണ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും കാലക്രമേണ ഇന്‍സുലിന്‍ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുകയും ചെയ്യും.

ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
പലപ്പോഴും സംസ്‌കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ കാണപ്പെടുന്നു. ട്രാന്‍സ്, പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുകയും അമാശയത്തില്‍ എരിച്ചില്‍ പോലെയുള്ള അനാരോഗ്യമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിനാല്‍ അനാരോഗ്യമകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പകരമായി ഒലിവ് ഓയില്‍, അവോക്കാഡോകള്‍, പരിപ്പ് എന്നിവയില്‍ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പോലുള്ള ആരോഗ്യകരമായവ ഉപയോഗിക്കുക. ഇത് പ്രമേഹ സാധ്യതയെ നല്ല രീതിയില്‍ ചെറുക്കും.

അമിതമായ മദ്യപാനം മദ്യപാനം
പ്രത്യേകിച്ച് അമിതമായ മദ്യപാനം പ്രമേഹ സാധ്യത സൃഷ്ടിക്കുന്നുവെന്ന് പല ഗവേഷണങ്ങളിലും പറയുന്നുണ്ട്. വലിയ അളവില്‍ മദ്യം കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കുന്നതിന് തടസ്സമാകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ചെയ്യും. പതിയെ ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മദ്യത്തോടൊപ്പം പുകവലി ഉള്‍പ്പടെയുള്ള ലഹരികളില്‍ നിന്ന് നിന്ന് വിട്ടുനില്‍ക്കുന്നതും പ്രമേഹം ഒഴിവാക്കാന്‍ സഹായിക്കുന്നു.

Read more at: https://malayalam.boldsky.com/health/avoid-this-diet-mistake-if-you-want-to-escape-from-diabetes-034837.html?story=4

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുസ്‌ലിം പള്ളിയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ആളെ പിടികൂടി

0
കോട്ടയം: മുസ്‌ലിം പള്ളിയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ആളെ ഈരാറ്റുപേട്ട...

റാന്നി മണ്ഡലത്തിൽ ആറ് അങ്കണവാടിക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 1 കോടി രൂപ അനുവദിച്ചു

0
റാന്നി: റാന്നി മണ്ഡലത്തിൽ ആറ് അങ്കണവാടി കെട്ടിടങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തൊഴില്‍ മേള നാളെ (ഏപ്രില്‍ 26) കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍...

പാക്സിതാന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് ഇന്ത്യ

0
ന്യൂ ഡൽഹി: പാക്സിതാന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് ഇന്ത്യ. ഹ്രസ്വകാല,...