പത്തനംതിട്ട : പട്ടികജാതി മേഖലയില്‍ 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ഏനാദിമംഗലം പഞ്ചായത്ത് കുട്ടികള്‍ക്ക് പഠന മുറി, ലാപ്ടോപ്പ് വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം, ഭവനനിര്‍മ്മാണം, ഭവന പുനരുദ്ധാരണം, കുട്ടികള്‍ക്ക് മേശ, കസേര, വയോജനങ്ങള്‍ക്ക് കട്ടില്‍, പെണ്ണാട് വിതരണം, മുട്ടക്കോഴി വിതരണം, കോളനി റോഡ് നവീകരണം, കുടിവെള്ളം എന്നീ പദ്ധതികളില്‍ ആയി 100 ശതമാനം ഫണ്ട് ചെലവഴിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അവാര്‍ഡ് വകുപ്പ് മന്ത്രി ഗോവിന്ദന്‍മാസ്റ്ററില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, പഞ്ചായത്ത് അംഗം സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഫണ്ട് വിനിയോഗം : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന് അവാര്‍ഡ് ലഭിച്ചു
RECENT NEWS
Advertisment