ഇലന്തൂർ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിനോടനുബന്ധിച്ച് ഇലന്തൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടത്തിയ ആരോഗ്യബോധവത്ക്കരണ – ഡെങ്കി കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല നിർവ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിനി കെ.ജെ യുടെ അധ്യക്ഷതയിൽ നടന്ന ബോധവത്ക്കരണ ക്ലാസ് മെഡിക്കൽ ഓഫീ സർ ഡോ. ഹിദായത്ത് അൻസാരി, ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചാത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.മുകുന്ദൻ, ഗ്രാമ പഞ്ചായത്ത് അംഗം ഗ്രേസി ശാമുവേൽ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഇലന്തൂർ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡിൽ ഡെങ്കിപ്പനി ബോധവത്ക്കരണവും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തി. ഉറവിടങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരം നോട്ടീസ് നൽകി. തുടർ പരിശോധനയിൽ പകർച്ചവ്യാധി ഉണ്ടാക്കുന്ന സാഹചര്യം ആവർത്തിച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.